ഒറ്റ ഗോളിൽ ഡേവിഡ് ബെക്കാമിനെ മറികടന്നു; മാഞ്ചസ്റ്റർ സിറ്റി താരം കുതിക്കുന്നു
യുവേഫ ചാമ്പ്യൻസ് ലീഗിൽ സ്പാർട്ട പ്രാഹയെ എതിരില്ലാത്ത 5 ഗോളുകൾക്ക് പരാജയപ്പെടുത്തി മാഞ്ചസ്റ്റർ സിറ്റി. ഈ വിജയത്തോടെ ചാമ്പ്യൻസ് ലീഗ് പോയിന്റ് പട്ടികയിൽ മൂന്നു മത്സരങ്ങളിൽ നിന്നും രണ്ട് വിജയവും ഒരു സമനിലയും അടക്കം ഏഴ് പോയിന്റ് നേടി കൊണ്ട് മൂന്നാം സ്ഥാനത്ത് എത്താനും മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചു.

മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഏർലിങ് ഹാലണ്ട് ഇരട്ട ഗോൾ നേടിക്കൊണ്ട് മികച്ച പ്രകടനമാണ് നടത്തിയത്. സ്റ്റോൺസ്, ന്യൂനസ്, ഫിൽ ഫോഡൻ എന്നിവരും മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ലക്ഷ്യം കണ്ടു.
മത്സരത്തിൽ നേടിയ ഈ ഗോളോടെ ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാമിനെ മറികടന്നുകൊണ്ട് മുന്നേറാനും ഫിൽ ഫോഡന് സാധിച്ചു. ചാമ്പ്യൻസ് ലീഗിൽ 17 ഗോളുകൾ ആണ് ഫോഡൻ നേടിയത്. ഇതോടെ 16 ഗോളുകൾ നേടിയ ഡേവിഡ് ബെക്കാമിനെ മറികടക്കാനും ഫോഡന് സാധിച്ചു. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം വെറും 52 മത്സരങ്ങളിൽ നിന്നുമാണ് താരം 17 ഗോളുകൾ അടിച്ചുകൂട്ടിയത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലും മികച്ച പ്രകടനം തന്നെയാണ് മാഞ്ചസ്റ്റർ സിറ്റി നടത്തുന്നത്. 8 മത്സരങ്ങളിൽ നിന്നും ആറു വിജയവും രണ്ട് സമനിലയും അടക്കം 20 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി.